നിറമാര്‍ന്ന ജീവിത പീലികൊണ്ടെന്നെ നീ-
തഴുകിയുണര്‍ത്തി അകന്നുപോയൊ?
എന്റെ സ്വപ്നങ്ങളില്‍ നിറയുവാനല്ലാതെ,
എന്തെ നീ എന് ചാരെ വന്നതില്ലാ...
തഴുകിയുണര്‍ത്തി അകന്നുപോയൊ?
എന്റെ സ്വപ്നങ്ങളില്‍ നിറയുവാനല്ലാതെ,
എന്തെ നീ എന് ചാരെ വന്നതില്ലാ...
ആയിരം ജന്മങ്ങളീയോറ്മയില്‍
കാത്തിരിക്കാം നിനക്കായ് മാത്രം
നിനക്കുമാത്രമായ് ഒരു വാക്കുമൂളുവാന്‍
ഒരു സന്ധ്യ നീക്കാന് നീ ചൊന്നതില്ല..
കേള്ക്കുവാന് എത്ര ഞാന് കൊതിച്ചതെ-
ന്കിലുമൊരു പിന് വിളിപൊലും കേട്ടതില്ല..
ഈ സന്ധ്യയില്‍ ജീവിതയാത്രയില്‍
പാഥേയമായ് ആ ഓറ്മകള് മാത്രം
വിറയാറ്ന്ന ചുവടുകള്, മങ്ങിയ കഴ്ചകള്
ആവതില്ലിനിയൊട്ടുമീയാത്ര...
തലചായ്ചിടട്ടെ, ഈ വെറും മണ്ണില്,
എന്റ്ടെതുമാത്രമാമീ ആറടിയില്..

No comments:
Post a Comment